'മഹാനടി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് കീർത്തി സുരേഷ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കീർത്തി സുരേഷിന്റെ പുതിയ ചിത്രം തമിഴിലാണ്. സ്റ്റോൺ ബെഞ്ചിന്റെ ബാനറിൽ സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഈശ്വർ കാർത്തിക് ആണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

ഭൈരവ ,റെമോ, രജനി മുരുകൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കീർത്തി സുരേഷ് തമിഴിൽ അഭിനയിക്കുന്നു എന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്.