കീര്‍ത്തി സുരേഷ് പങ്കുവെച്ച ഫോട്ടോകള്‍ ശ്രദ്ധ നേടുന്നു (Keerthy Suresh).


തെന്നിന്ത്യയുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളില്‍ മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. അവയലധികവും ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ വിവാഹ ആഘോഷങ്ങളിലുള്ള ഒരു ഫീലിലുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ് (Keerthy Suresh).

സുഹൃത്തിന്റെ വിവാഹ ആഘോഷത്തില്‍ നിന്നുള്ള തന്റെ ഫോട്ടോകളാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ഓര്‍ഗൻസ കുര്‍ത്ത സെറ്റിലുള്ള കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയുമാണ്. 'വാശി' എന്ന ചിത്രമാണ് ഇനി കീര്‍ത്തി സുരേഷിന്റേതായി റിലീസ് ചെയ്യാനുളളത്. ടൊവിനൊ തോമസ് നായകനാകുന്ന ചിത്രമായ 'വാശി' നാളെയാണ് തിയറ്ററുകളിലെത്തുക.

'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 

രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു.

കീര്‍ത്തി സുരേഷ് നായികയായി ഏറ്റവും ഒടുവില്‍ എത്തിയത് 'സര്‍ക്കാരു വാരിപാട്ട'യാണ്. മഹേഷ് ബാബുവാണ് നായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോള്‍ മഹേഷ് ബാബു ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും ലഭ്യമാകുന്നുണ്ട്.

മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു സര്‍ക്കാരു വാരി പാട്ട എത്തിയത്. കീര്‍ത്തി സുരേഷിന് മികച്ച കഥാപാത്രമായിരുന്നു ചിത്രത്തില്‍. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു.

Read More : 'സായ് പല്ലവിക്ക് ദേശീയ അവാര്‍ഡ് ലഭിക്കും', 'വിരാട പര്‍വ'ത്തെ പുകഴ്‍ത്തി വെങ്കടേഷ്