. ഒരുപാട് ആളുകൾക്ക് വലിയ പ്രാധാന്യമുള്ള സിനിമയായിരുന്നു. ഇപ്പോൾ അവരെല്ലാം സന്തോഷിക്കുന്നുണ്ടാകുമെന്നും വിനീത് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രതീക്ഷകൾക്ക് അപ്പുറം ഒരുപാട് കാര്യങ്ങൾ സംഭവിച്ച സിനിമയാണ് ഹൃദയമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും ജനപ്രീതിയുള്ള ചിത്രം എന്ന നേട്ടം സ്വന്തമാക്കാൻ സാധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന് മുമ്പ് ഷൂട്ട് തുടങ്ങി രണ്ട് വർഷത്തോളം കാത്തിരുന്ന ശേഷമാണ് സിനിമ തീയേറ്ററിൽ എത്തിയത്. പ്രതീക്ഷകൾക്ക് അപ്പുറം ഒരുപാട് കാര്യങ്ങൾ നടന്ന സിനിമയാണ്. ലോക്ക്ഡൗൺ കടുത്ത് നിൽക്കുന്ന സമയത്ത് റിലീസും ചെയ്തു. അവാർഡ് ലഭിച്ചത് അനു​ഗ്രഹം പോലെ കാണുന്നു. ഒരുപാട് ആളുകൾക്ക് വലിയ പ്രാധാന്യമുള്ള സിനിമയായിരുന്നു. ഇപ്പോൾ അവരെല്ലാം സന്തോഷിക്കുന്നുണ്ടാകുമെന്നും വിനീത് കൂട്ടിച്ചേർത്തു.

പുരസ്ക്കാര തിളക്കം; നന്ദി പറഞ്ഞ് ഹിഷാം അബ്ദുൽ വഹാബും സിത്താര കൃഷ്ണകുമാറും

ഹൃദയത്തിലെ ​ഗാനങ്ങൾക്ക് ഏറ്റവും മികച്ച സം​ഗീത സംവിധായകനുള്ള പുരസ്കാരം ഹിഷാം അബ്ദുൾ വഹാബിനും ലഭിച്ചിട്ടുണ്ട്. മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് നടൻ ബിജു മേനോൻ പ്രതികരിച്ചു. വളരെ എഫർട്ട് എടുത്ത സിനിമയാണ് 'ആർക്കറിയാം'എന്നും സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ബിജു മേനോൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതാദ്യമായാണ് ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. "ഒരുപാട് സന്തോഷമുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്കുള്ള അം​ഗീകാരമാണത്. വളരെ എഫർട്ട് എടുത്തൊരു സിനിമയാണ് ആർക്കറിയാം.

സംവിധായകനും സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു. സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു. എല്ലാവരുടെയും സപ്പോർട്ടോട് കൂടി നന്നായി ചെയ്യാൻ സാധിച്ചു", എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ. 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തിയ ചിത്രമാണ് ആർക്കറിയാം. ബിജു മേനോന്‍റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്.

എന്തുകൊണ്ട് രേവതി? 'ഭൂതകാല'ത്തിലെ പ്രകടനത്തെ ഒറ്റ വരിയിൽ വാഴ്ത്തി ജൂറി

കൊവിഡ് കാലം പശ്ചാത്തലമായ സിനിമ കൂടിയായിരുന്നു ഇത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.