കൊച്ചി: സംസ്ഥാനത്തെ തിയേറ്ററുകളുടെ വൈദ്യുതി ചാർജിൽ ഇളവ് ആവശ്യപ്പെട്ട് ഫിലിം ചേംബർ സംസ്ഥാന സർക്കാരിനെ സമീപിച്ചു. പണം അടക്കുന്നതിനുള്ള തിയ്യതി നീട്ടണം, തിയേറ്ററുകൾ അടഞ്ഞുകിടക്കുന്ന സമയത്തെ ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഫിലിം ചേംബർ കത്തയച്ചു. സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ നേരത്തെ തിയേറ്ററുകൾ അടച്ചിരുന്നു. അടച്ചുപൂട്ടൽ പശ്ചാത്തലത്തിൽ സിനിമകളുടെ റിലീസും നിർത്തിവെച്ചിരിിക്കുകയാണ്.