അവാര്‍ഡ് വി പി സത്യനും മേരിക്കുട്ടിമാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് മികച്ച നടനുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ച ജയസൂര്യ. അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവയ്‍ക്കുകയായിരുന്നു ജയസൂര്യ.

രണ്ട് വ്യത്യസ്‍ത സിനിമകള്‍ക്കാണ് എനിക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ജീവിതത്തില്‍ എന്നും എടുത്തുവയ്‍ക്കാനാവുന്ന കഥാപാത്രങ്ങളാണ്. അത് ജൂറി കണ്ടതില്‍ അംഗീകരിച്ചതില്‍ വലിയ സന്തോഷം. കൃത്യസമയത്താണ് എനിക്ക് അവാര്‍ഡ് കിട്ടിയത്. ആവേശപ്പെടുത്ത സിനിമകള്‍ ചെയ്യുകയെന്നതാണ് ആഗ്രഹം. അതുകൊണ്ടുതന്നെ കുറച്ച് സിനിമകളെ ചെയ്യാറുള്ളൂ. ജനങ്ങള്‍ കണ്ട സിനിമയ്‍ക്ക് അവാര്‍ഡ് കിട്ടിയതിലുമാണ് സന്തോഷം- ജയസൂര്യ പറയുന്നു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ സിനിമകളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചത്.