തിരുവനന്തപുരം: അമ്പതാമത് സംസ്ഥാനചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും, നടിയായി കനി കുസൃതിയും തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ചിത്രമായി റഹ്മാൻ സഹോദരൻമാരുടെ വാസന്തി തെരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിലും സ്വാസികയും മികച്ച സ്വഭാവനടീനടൻമാരായി. തിരുവനന്തപുരത്ത് മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. 

119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്. 

നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ സുരക്ഷിതമായാണ് ജൂറി സിനിമകൾ കണ്ട് പുരസ്കാരങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അവാർഡുകളുടെ പൂർണപട്ടിക ഇങ്ങനെ: 

 • മികച്ച ചിത്രം: വാസന്തി, സംവിധാനം: റഹ്മാൻ സഹോദരൻമാർ (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ)
 • മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചീര, സംവിധാനം: മനോജ് കാന
 • മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം: ജല്ലിക്കട്ട്
 • മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രങ്ങൾ: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി
 • മികച്ച നടി: കനി കുസൃതി, ചിത്രം: ബിരിയാണി
 • മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ, ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
 • മികച്ച സ്വഭാവനടി: സ്വാസിക വിജയ്, ചിത്രം: വാസന്തി
 • മികച്ച ബാലനടൻ: വാസുദേവ് സജേഷ് മാരാർ, ചിത്രങ്ങൾ: കള്ളനോട്ടം, സുല്ല്
 • മികച്ച ബാലനടി: കാതറിൻ ബിജി, ചിത്രം: നാനി
 • മികച്ച കഥാകൃത്ത്: ഷാഹുൽ അലിയാർ, ചിത്രം: വരി, ദ സെന്‍റൻസ്
 • മികച്ച ഛായാഗ്രാഹകൻ: പ്രതാപ് പി നായർ, ചിത്രങ്ങൾ: ഇടം, കെഞ്ചീര
 • മികച്ച തിരക്കഥാകൃത്തുക്കൾ: റഹ്മാൻ സഹോദരൻമാർ
 • മികച്ച തിരക്കഥ അവലംബം: പി എസ് റഫീഖ്, ചിത്രം: തൊട്ടപ്പൻ
 • മികച്ച ഗാനരചയിതാവ്: സുജീഷ് ഹരി, ചിത്രം: സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, ഗാനം: പുലരിപ്പൂ പോലെ
 • മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം, ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
 • മികച്ച പശ്ചാത്തലസംഗീതം: അജിമൽ ഹസ്ബുള്ള, ചിത്രം: വൃത്താകൃതിയിലുള്ള ചതുരം
 • മികച്ച ഗായകൻ: നജിം അർഷാദ്, ഗാനം: ആത്മാവിലെ, ചിത്രം: കെട്ട്യോളാണ് എന്‍റെ മാലാഖ
 • മികച്ച ഗായിക: മധുശ്രീ നാരായണൻ, ഗാനം: പറയാതരികെ, ചിത്രം: കോളാമ്പി
 • മികച്ച ചിത്രസംയോജനം: കിരൺ ദാസ്, ചിത്രം: ഇഷ്ഖ്
 • മികച്ച കലാസംവിധാനം: ജോതിഷ് ശങ്കർ, ചിത്രങ്ങൾ: കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
 • മികച്ച സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ, ചിത്രം: നാനി
 • മികച്ച സൗണ്ട് മിക്സിംഗ്: കണ്ണൻ ഗണപതി, ജല്ലിക്കട്ട്
 • മികച്ച സൗണ്ട് ഡിസൈൻ: വിഷ്ണുഗോവിന്ദ്, ചിത്രം: ഉണ്ട, ശ്രീശങ്കർ ഗോപിനാഥ്, ചിത്രം: ഇഷ്ഖ്
 • മികച്ച ലാബ്/ കളറിസ്റ്റ്: ലിജു, ചിത്രം: ഇടം
 • മികച്ച മേക്കപ്പ് മാൻ: രഞ്ജിത്ത് അമ്പാടി, ചിത്രം: ഹെലൻ
 • മികച്ച വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ, ചിത്രം: കെഞ്ചീര
 • മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: വിനീത്, ചിത്രങ്ങൾ: ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം
 • മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: ശ്രുതി രാമചന്ദ്രൻ, ചിത്രം: കമല
 • മികച്ച കോറിയോഗ്രാഫർ: 1. ബൃന്ദ, പ്രസന്ന സുജിത്ത്, ചിത്രം: മരയ്ക്കാർ, അറബിക്കടലിന്‍റെ സിംഹം
 • മികച്ച കലാമൂല്യമുള്ള ജനപ്രിയചിത്രം: മധു സി നാരായണന്‍റെ കുമ്പളങ്ങി നൈറ്റ്സ്, നിർമാതാക്കൾ: നസ്രിയ നസിം, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ
 • മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ചിത്രം: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
 • മികച്ച കുട്ടികളുടെ ചിത്രം: നാനി, സംവിധായൻ: സംവിദ് ആനന്ദ്
 • മികച്ച വിഷ്വൽ ഇഫക്ട്സ് സൂപ്പർവൈസർ: സിദ്ധാർത്ഥ് പ്രിയദർശൻ, ചിത്രം: മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം

പ്രത്യേകപരാമർശം

 • മികച്ച നടൻ: നിവിൻ പോളി, ചിത്രം: മൂത്തോൻ
 • മികച്ച നടി: അന്ന ബെൻ, ചിത്രം: ഹെലൻ
 • മികച്ച നടി: പ്രിയംവദ കൃഷ്ണൻ, ചിത്രം: തൊട്ടപ്പൻ

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം. 

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ

തത്സമയസംപ്രേഷണം: