മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് റാപ്പര്‍ വേടൻ പറഞ്ഞു.  പാട്ടുകാരനേക്കാൾ രചയിതാവ് എന്ന പേരിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും വേടൻ പറഞ്ഞു

തൃശൂര്‍: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് റാപ്പര്‍ വേടൻ പറഞ്ഞു. കലാകാരൻ ഉയർത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും പാട്ടുകാരനേക്കാൾ രചയിതാവ് എന്ന പേരിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും വേടൻ പറഞ്ഞു. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് പുരസ്കാരം. കൂടെ നിന്നവർക്കും പ്രാർഥിച്ചവർക്കും നന്ദിയുണ്ട്. ഒരു ദിവസം കൊണ്ട് എഴുതിയ പാട്ടാണ് വിയര്‍പ്പ് തുന്നിയിട്ട് കുപ്പായം. മഞ്ഞുമ്മൽ ബോയ്സിന്‍റെ സംവിധായകൻ ചിദംബരത്തോട് ഒരുപാട് നന്ദിയുണ്ട്. മഞ്ഞുമ്മൽ ബോയ്സിന് കുറെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ഫാമിലി മൊത്തം ഹാപ്പിയാണ്. മഞ്ഞുമ്മൽ ബോയ്സിലെ വേടൻ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.

YouTube video player