മമ്മൂട്ടി
- Home
- Entertainment
- വീണ്ടും മികച്ച നടനായി മമ്മൂട്ടി, ഷംല ഹംസ നടി, മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ ഇവര്‍
വീണ്ടും മികച്ച നടനായി മമ്മൂട്ടി, ഷംല ഹംസ നടി, മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ ഇവര്‍

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയാണ് മികച്ച നടന്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസയാണ് മികച്ച നടി. മികച്ച ചിത്രം ഉള്‍പ്പെടെ മഞ്ഞുമ്മല്‍ ബോയ്സ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് ഇത്തവണ അവാർഡുകൾ നിർണയിച്ചത്. പ്രാഥമിക ജൂറിയുടെ പരിഗണനക്ക് ശേഷം ആണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിർണയം നടത്തിയത്.
55th Kerala State Film Awards: നടന്
55th Kerala State Film Awards: ജൂറി പരാമര്‍ശം- അഭിനയം
ടൊവിനോ തോമസ് (എആര്‍എം), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം)
55th Kerala State Film Awards: നടി
ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
55th Kerala State Film Awards: പ്രത്യേക ജൂറി പരാമര്‍ശം- അഭിനയം
ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല), ദര്‍ശന രാജേന്ദ്രന് (പാരഡൈസ്)
55th Kerala State Film Awards: ചിത്രം
മഞ്ഞുമ്മല്‍ ബോയ്സ്
55th Kerala State Film Awards: രണ്ടാമത്തെ ചിത്രം
ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ് സംവിധാനം)
55th Kerala State Film Awards: സംവിധായകന്
ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
55th Kerala State Film Awards: സ്വഭാവ നടന്
സൗബിന് ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന് (ഭ്രമയുഗം)
55th Kerala State Film Awards: സ്വഭാവനടി
ലിജോമോള്‍ ജോസ് (നടന്ന സംഭവം)
55th Kerala State Film Awards: കഥാകൃത്ത്
പ്രസന്ന വിത്തനാഗെ (പാരഡൈസ്)
55th Kerala State Film Awards: ഛായാഗ്രഹണം
ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
55th Kerala State Film Awards: തിരക്കഥാകൃത്ത്
ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
55th Kerala State Film Awards: തിരക്കഥ
ലാജോ ജോസ്, അമല്‍ നീരദ് (ബൊഗെയ്ന്‍വില്ല)
55th Kerala State Film Awards: ഗാനരചയിതാവ്
വേടന് (കുതന്ത്രം, വിയര്‍പ്പ് തുന്നിയിട്ട- മഞ്ഞുമ്മല്‍ ബോയ്സ്)
55th Kerala State Film Awards: സംഗീത സംവിധായകന്
സുഷിന് ശ്യാം (മറവികളേ, ഭൂലോകം സൃഷ്ടിച്ച- ബൊഗെയ്ന്‍വില്ല)
55th Kerala State Film Awards: പശ്ചാത്തല സംഗീതം
ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)
55th Kerala State Film Awards: പിന്നണി ഗായകന്
കെ എസ് ഹരിശങ്കര്‍ (കിളിയേ, എആര്‍എം)
55th Kerala State Film Awards: പിന്നണി ഗായിക
സെബാ ടോമി (ആരോരും കേറിടാത്തൊരു, ചിത്രം: അംഅ)
55th Kerala State Film Awards: എഡിറ്റിംഗ്
സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)
55th Kerala State Film Awards: കലാസംവിധാനം
അജയന് ചാലിശ്ശേരി (മഞ്ഞുമ്മല്‍ ബോയ്സ്)