ആസിഫ് അലി നായകനാകുന്ന 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ജസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ്.വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക. ടാപ്പിങ് തൊഴിലാളിയുടെ വേഷത്തിലാണ് ആസിഫ് അലി പോസ്റ്ററിലുള്ളത്..

അഭിലാഷ് എസ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തില്‍  ബേസിൽ ജോസഫും പ്രധാന കഥാപാത്രമായി എത്തുന്നു. ആസിഫിന്റെ വേറിട്ട ലുക്കും മ്യൂസിക്കുമാണ് പോസ്റ്ററിന്റെ പ്രത്യേകത. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, കക്ഷി: അമ്മിണിപ്പിള്ള, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ആസിഫ് അലി ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ.