Asianet News MalayalamAsianet News Malayalam

'അച്ഛനുമായി പുതിയ വീട്ടിലേക്ക് മാറാന്‍ തയ്യാറെടുക്കുകയായിരുന്നു'; പ്രതികരണവുമായി കെ ജി ജോർജിന്‍റെ കുടുംബം

"ജോര്‍ജിന്‍റെ തന്നെ ആവശ്യപ്രകാരമാണ് സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയത്"

kg george family respond to controversy after his demise nsn
Author
First Published Sep 27, 2023, 1:05 PM IST

മലയാളത്തിലെ മികച്ച സംവിധായകരില്‍ മുന്‍നിരക്കാരനായിരുന്ന കെ ജി ജോര്‍ജിന്‍റെ വേര്‍പാട് 24 ന് ആയിരുന്നു. ആദരാഞ്ജലികള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ഒരു വിവാദവും ഉയര്‍ന്നിരുന്നു. കുടുംബം അദ്ദേഹത്തെ വേണ്ടപോലെ നോക്കിയില്ലെന്നും മറിച്ച് ഒരു വൃദ്ധസദനത്തില്‍ ആക്കിയെന്നുമായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ ജി ജോര്‍ജിന്‍റെ ഭാര്യ സെല്‍മ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സെല്‍മയും മകള്‍ താരയും.

"തനിക്ക് വേണ്ടി കുടുംബം ബുദ്ധിമുട്ടരുതെന്ന് ജോർജിന് നിർബന്ധമുണ്ടായിരുന്നു. ജോര്‍ജിന്‍റെ തന്നെ ആവശ്യപ്രകാരമാണ് സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയത്. മികച്ച പരിചരണമാണ് അദ്ദേഹത്തിന് നല്‍കിയത്". കെ ജി ജോര്‍ജിന്‍റെ മരണത്തിന് പിന്നാലെ സെല്‍മ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തിലെ പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍ തന്‍റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സെല്‍മ പ്രതികരിച്ചു. അച്ഛനുമായി പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുമ്പോഴായിരുന്നു മരണമെന്ന് മകൾ താര പറയുന്നു.

"മകൻ ഗോവയിലാണ്. മകള്‍ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്. സിഗ്‍നേച്ചര്‍ എന്ന സ്ഥാപനത്തില്‍ ഭര്‍ത്താവിനെ താമസിപ്പിച്ചത് അവിടെ ഡോക്ടര്‍മാരും നഴ്‍സുമാരും ഫിസിയോ തെറാപ്പി എക്സര്‍സൈസ് ചെയ്യാനുള്ള സൌകര്യവുമൊക്കെ ഉള്ളതുകൊണ്ടാണ്. കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്‍ക്ക് മാറ്റിയത്. ഞങ്ങള്‍ വയോജക കേന്ദ്രത്തിലാക്കിയെന്ന് മനുഷ്യര്‍ പറയുന്നുണ്ട് ഇപ്പോള്‍. സിനിമാ മേഖലയില്‍ ഫെഫ്‍ക അടക്കമുള്ളവരോട് ചോദിച്ചാല്‍ മതി ഞങ്ങള്‍ എങ്ങനെയാണ് നോക്കിയത് എന്ന്. പുള്ളിയെ ഒറ്റയ്‍ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത്. പുള്ളിക്ക് സ്‍ട്രോക്ക് ഉള്ളതുകൊണ്ട് ഒറ്റയ്‍ക്ക് പൊക്കിയെടുത്ത് കുളിപ്പിക്കാനും ഒക്കെയുള്ള ആരോഗ്യം നമുക്കില്ല. ഒരു സ്‍ത്രീ എങ്ങനെ നോക്കും. അതുകൊണ്ടാണ് സിഗ്‍നേച്ചറില്‍ ഞാൻ താമസിപ്പിച്ചത്. അവര്‍ നല്ല രീതിയിലാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രശ്‍നവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു", സെല്‍മ നേരത്തെ പറഞ്ഞിരുന്നു.

ALSO READ : ഓഡിയോ ലോഞ്ച് റദ്ദാക്കലിലെ യഥാര്‍ഥ കാരണം ഇത് തന്നെയോ? വിശദീകരണത്തില്‍ തൃപ്‍തരാവാതെ വിജയ് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios