Asianet News MalayalamAsianet News Malayalam

1.71 കോടി ടിക്കറ്റുകള്‍! ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമ

നാലാം സ്ഥാനത്തേക്ക് 'കല്‍ക്കി 2898 എഡി'

kgf 2 is the indian movie which sold highest number of tickets on book my show
Author
First Published Aug 5, 2024, 4:07 PM IST | Last Updated Aug 5, 2024, 4:07 PM IST

വൈഡ് റിലീസും പാന്‍ ഇന്ത്യന്‍ റീച്ചുമാണ് ഇന്ന് ബി​ഗ് ബജറ്റ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വന്‍ കളക്ഷന്‍ നേടിക്കൊടുക്കുന്നത്. ഹിന്ദി സിനിമയ്ക്ക് മേല്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍, വിശേഷിച്ചും തെലുങ്ക് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ആധിപത്യം നേടുന്നത് പുതുകാലത്ത് സാധാരണമാണ്. സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്ന് നിരവധി മാനദണ്ഡങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വില്‍പ്പനയുടെ കണക്കുകള്‍. ചുവടെയുള്ളത് കൗതുകകരമായ അത്തരമൊരു കണക്കാണ്.

മുന്‍നിര ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് അത്. 1.3 കോടി ടിക്കറ്റുകളുമായി പ്രഭാസിന്‍റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെയാണ് ഇതേ പ്ലാറ്റ്ഫോമില്‍ അതിനേക്കാള്‍ ടിക്കറ്റ് വിറ്റിട്ടുള്ള ചിത്രങ്ങളുടെ കണക്കുകളും വാര്‍ത്താപ്രാധാന്യം നേടുന്നത്.

എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്‍മൊയ്‍യുടെ കണക്ക് പ്രകാരം 1.3 കോടിയിലധികം ടിക്കറ്റുകള്‍ വിറ്റ കല്‍ക്കി ബുക്ക് മൈ ഷോയുടെ ചരിത്രത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് നിലവില്‍. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആണ് മൂന്നാം സ്ഥാനത്ത്. 1.34 കോടി ടിക്കറ്റുകളാണ് ആര്‍ആര്‍ആര്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. രണ്ടാം സ്ഥാനത്ത് എസ് എസ് രാജമൗലിയുടെതന്നെ മറ്റൊരു ചിത്രമാണ്. ബാഹുബലി 2 ആണ് അത്. 1.6 കോടി ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. കന്നഡ സിനിമയെ മറ്റൊരു ലെവലിലേക്ക് എത്തിച്ച കെജിഎഫ് ചാപ്റ്റര്‍ 2 ആണ് കൊയ്‍മൊയ്‍യുടെ റിപ്പോര്‍ട്ട് പ്രകാരം ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രം. 1.71 കോടി ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റതെന്നാണ് റിപ്പോര്‍ട്ട്.

ALSO READ : ഐശ്വര്യ റായ്‍യുടെ പേരില്‍ ഒരു കോളെജ്; അമിതാഭ് ബച്ചന്‍റെ ആ സ്വപ്‍നത്തിന് പിന്നീട് സംഭവിച്ചതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios