കരിയറിന്‍റെ ഈ ഘട്ടത്തില്‍ താന്‍ ഒരിക്കലും നെഗറ്റീവ് വേഷം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞാണ് യാഷ് രാവണന്‍ വേഷം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ബെംഗലൂരു: കെജിഎഫ് 2ന് ശേഷം യാഷ് നായകനാകുന്ന പുതിയ ചിത്രം ഏത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അതിനിടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ യാഷ് രാവണന്‍റെ വേഷം ചെയ്യും എന്ന വാര്‍ത്ത വന്നത്. ചിത്രത്തില്‍ രാമനായി രൺബീർ കപൂറും സീതയായി ആലിയ ഭട്ടും എത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാവണന്‍ വേഷം യാഷ് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കരിയറിന്‍റെ ഈ ഘട്ടത്തില്‍ താന്‍ ഒരിക്കലും നെഗറ്റീവ് വേഷം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞാണ് യാഷ് രാവണന്‍ വേഷം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്. നടി കങ്കണ അടക്കം യാഷ് രാവണന്‍റെ വേഷം അല്ല രാമന്‍റെ വേഷമാണ് ചെയ്യേണ്ടത് എന്ന അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുന്നു. യാഷുമായി ബന്ധപ്പെട്ട ചില ട്വിറ്റര്‍ ട്രേഡ് അനലിസ്റ്റ് പേജുകളാണ് പുതിയ അപ്ഡേറ്റ് നല്‍കിയിരിക്കുന്നത്. യാഷിന്‍റെ ഈ തീരുമാനത്തില്‍ സന്തോഷവുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
തന്‍റെ ആരാധകരുടെ ആഗ്രഹം അനുസരിച്ച് മാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കൂ എന്നാണ് യാഷിന്‍റെ നിലപാട്. അതിനാല്‍ തന്നെ ഇപ്പോള്‍ നെഗറ്റീവ് വേഷം ചെയ്യുന്നില്ലെന്നാണ് തീരുമാനം എന്നാണ് യാഷ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിന്‍റെ അണിയറക്കാരോട് അറിയിച്ചത് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്‍റെ ഫാന്‍സിന് എന്താണ് വേണ്ടത് എന്നതില്‍ യാഷ് വളരെ ശ്രദ്ധായാലുവാണ്. അതിനാല്‍ തന്നെ രാവണന്‍ വേഷം യാഷ് ഏറ്റെടുത്തില്ല.ആരാധകരുടെ വികാരങ്ങള്‍ക്ക് എന്നും ഒന്നാം സ്ഥാനം നല്‍കുന്ന താരമാണ് യാഷ് -യാഷുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് പറയുന്നു.
രാമായണത്തെ ആസ്പദമാക്കിയുള്ള പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 16ന് സിനിമ തിയറ്ററിൽ എത്തുക. ഇതിനിടെയാണ് കഴിഞ്ഞ വാരം രാമയണവുമായി ബന്ധപ്പെടുത്തി ഒരുങ്ങുന്ന മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാമായണം എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് വിവരം വന്നത്.
ട്രേഡ് അനലിസ്റ്റ് ആയ സുമിത് ഖേഡലാണ് വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്. ചിലപ്പോൾ രാവണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം യാഷ് ആയിരിക്കുമെന്നും അന്ന് സൂചനയുണ്ടായിരുന്നു.
'ആകാശത്തല്ല' പല തലമുറയിലെ ഗായകർ, പുതമയാർന്ന കാസ്റ്റിംഗ് ; ഇത് കാല്പനികത നിറഞ്ഞ ഒരു രഞ്ജിൻ രാജ് ഗാനം
രജനികാന്തിന്‍റെ ജയിലര്‍ സിനിമയിലെ സര്‍പ്രൈസ് അവസാനിക്കുന്നില്ല; പുതിയ അപ്ഡേറ്റ് പുറത്ത്.!
