ഒട്ടേറെ ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് ഖുശ്‍ബു. രാഷ്‍ട്രീയത്തില്‍ പ്രവേശിച്ചിട്ടും ഖുശ്‍ബുവിന് നടിയെന്ന നിലയിലുള്ള ആരാധകര്‍ കുറവല്ല. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സംവിധായകൻ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ ഖുശ്‍ബു നേര്‍ന്നതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ഇരുപത് വര്‍ഷങ്ങളായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ഖുശ്‍ബു എഴുതി. അവന്തികയും അനന്തിതയും എന്ന രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നുപറഞ്ഞത്. 2000 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായി.