തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ ജനങ്ങളോട് ഖുശ്ബു അഭ്യര്‍ത്ഥിച്ചിരുന്നു. 

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ട്വിറ്ററിലാണ് ഖുശ്ബു ഇക്കാര്യം സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ വായിച്ച് നോക്കാനും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.

'നമ്മള്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കൊവിഡ് രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ദയവ് ചെയ്ത് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വായിക്കു', എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ ജനങ്ങളോട് ഖുശ്ബു അഭ്യര്‍ത്ഥിച്ചിരുന്നു. കൊവിഡുമായുള്ള യുദ്ധം സര്‍ക്കാര്‍ ഒറ്റക്ക് നടത്തേണ്ടതല്ല. നമ്മളും അതില്‍ മുഖ്യ പങ്കാളികളാണെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona