ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും  ഖുശ്ബു പറയുന്നു. 

ഹൈദരാബാദ്: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായി ഖുശ്ബു സുന്ദറിനെ വെള്ളിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. 

ട്വിറ്ററിൽ, ഖുശ്ബു ഒരു ഫോട്ടോ അടക്കം ഈ വിവരം ഖുശ്ബു പങ്കുവച്ചിട്ടുണ്ട്. "പനി അധികമായി. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളർച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്" - ഖുശ്ബു ട്വീറ്റ് ചെയ്തു.

ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും ഖുശ്ബു പറയുന്നു. 

Scroll to load tweet…

എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ഖുശ്ബു സുന്ദർ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. ബർഖ ദത്തിന്‍റെ വീ ദ വുമൺ ഇവന്‍റില്‍ ആയിരുന്നു ഖുശ്ബു വെളിപ്പെടുത്തൽ നടത്തിയത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു മുന്‍പ് വെളിപ്പെടുത്തിയത്.

പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കാര്യം സത്യസന്ധതമായി പറഞ്ഞതാണെന്നും. ഈ സംഭവം പുറത്തുവന്നതില്‍ തനിക്കൊരു നാണക്കേടും തോന്നുന്നില്ലെന്നുമാണ് ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു പിന്നീട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.ഖുശ്ബുവിന്‍റെ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയാകുകയും, വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ അവസ്ഥയിലാണ് ഖുശ്ബുവിന്‍റെ പുതിയ വിശദീകരണം. 

ഈ വെളിപ്പെടുത്തലിലൂടെ സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന കാര്യമാണ് താന്‍ സംസാരിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു. ഒരു ശക്തമായ സന്ദേശമാണ് സ്ത്രീകള്‍ക്ക് ഞാന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നിങ്ങളെ അത് സ്വയം ശക്തരാക്കി മാറ്റണം. സ്വയം സംരക്ഷിക്കണം. ഇത്തരത്തിലുള്ള അനുഭവം ജീവിതത്തിന്‍റെ പാതയുടെ അവസാനം അല്ലെന്ന ബോധം വേണം. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇത്രയും വർഷമെടുത്തു. എന്നാല്‍ സ്ത്രീകളോട് ഇത് പറയണം എന്ന് തോന്നി. ഞാന്‍ എന്‍റെ യാത്ര തുടരുകയാണ് - ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

'വീര രാജ വീര', 'പൊന്നിയിൻ സെല്‍വൻ' ഗാനത്തിന്റെ ഗ്ലിംപ്‍സ് പുറത്ത്

സൗഹൃദക്കാഴ്‍ചകള്‍ക്കൊപ്പം സ്‍നേഹവും ചതിയും തുറന്നുകാട്ടി 'നന്നായിക്കൂടെ'- റിവ്യൂ