ഇതുവരെ ലഭിച്ചവയില്‍ ഗംഭീര പിറന്നാള്‍ സമ്മാനങ്ങളിലൊന്നെന്ന് കിയാര

രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു. കിയാര അദ്വാനിയാണ് നായിക. കിയാരയുടെ പിറന്നാള്‍ ദിനത്തിലാണ് നിര്‍മ്മാതാക്കള്‍ ഈ വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 'വിനയ വിധേയ രാമ'യ്ക്കു ശേഷം രാം ചരണിനൊപ്പം കിയാര അഭിനയിക്കുന്ന ചിത്രമാവും ഇത്.

"എനിക്ക് ഇതുവരെ ലഭിച്ചവയില്‍ ഗംഭീര പിറന്നാള്‍ സമ്മാനങ്ങളിലൊന്നാണ് ഇത്. നമ്മുടെ സിനിമാമേഖലയിലെ വലിയ പേരുകാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ പോകുന്നതിന്‍റെ ആവേശവും അല്‍പ്പം ആശങ്കയും എനിക്കുണ്ട്. ഷൂട്ടിനായുള്ള വലിയ കാത്തിരിപ്പിലാണ്. ഈ അവസരം സ്ക്രീനിലേക്ക് നന്നായി അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു", ഷങ്കര്‍ ചിത്രത്തിലെ അവസരത്തെക്കുറിച്ച് കിയാര പറഞ്ഞു.

Scroll to load tweet…

ദില്‍ രാജവുവും ശ്രീനിഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രാം ചരണിന്‍റെ ഫിലിമോഗ്രഫിയിലെ 15-മത് ചിത്രമാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളും ചിത്രത്തിന് ഉണ്ടാവും. അതേസമയം 'ഇന്ത്യന്‍ 2', 'അന്ന്യന്‍റെ' ഹിന്ദി റീമേക്ക് എന്നിവയും ഷങ്കറിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകളാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona