ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചുവരുകയാണ് റാഫി-മെക്കാര്‍ട്ടിന്‍ ടീമിലെ മെക്കാർട്ടിൻ. ഹിപ്പോ പ്രൈമിന്റെ ബാനറില്‍ ഒരുങ്ങുന്ന കില്ലര്‍ ജോണി എന്ന വെബ് സീരിസാണ് മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്നത്. സോഹന്‍ സീനുലാലാണ് വെബ് സീരിസില്‍ പ്രധാനവേഷത്തിലെത്തുന്നത്. 

ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നതും മെക്കാര്‍ട്ടിന്‍ തന്നെയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ നിന്ന് വിട്ട് ഒരു ചിത്രം മെക്കാര്‍ട്ടിന്‍ ഒരുക്കുന്നത്. പുതുക്കോട്ടയിലെ പുതുമണവാളന്‍, ചതിക്കാത്ത ചന്ദു, തെങ്കാശിപട്ടണം, പഞ്ചാബി ഹൗസ്, ചൈന ടൗണ്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളാണ് റാഫി- മെക്കാര്‍ട്ടില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ബിനു കുര്യനാണ് കില്ലര്‍ ജോണിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സജീഷ് മഞ്ചേരിയാണ് നിർമ്മാണം. അടുത്ത മാസം വെബ് സീരിസ് റിലീസ് ചെയ്യും