Asianet News MalayalamAsianet News Malayalam

ടൊവിനോയുടെ റോഡ് മൂവി; 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'മാർച്ചിൽ പ്രദർശനത്തിന് എത്തും

മാർച്ച് പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിന് എത്തും

kilometres and kilometres release date
Author
Kochi, First Published Feb 27, 2020, 1:15 PM IST

ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. മാർച്ച് പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിന് എത്തും.അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസാണ് ചിത്രത്തിലെ നായിക

ടൊവിനോ നിർമ്മാണത്തിലേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്. ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പാണ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോ ബേബിയുടെ മറ്റ് ചിത്രങ്ങള്‍. ടോവിനോ തോമസിനൊപ്പം സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios