ഒടിടിയില്‍ മമ്മൂട്ടി Vs ദുല്‍ഖര്‍; സ്ട്രീമിംഗില്‍ ആര് ജനപ്രീതി നേടും?

അച്ഛന്‍റെയും മകന്‍റെയും ചിത്രങ്ങള്‍ ഒരേദിവസം പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതാണ് കൌതുകം

king of kotha and agent telugu movie ott release on the same day sony liv disney plus hotstar mammootty dulquer salmaan nsn

ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ് കൂടിയാണ് തുറന്നുകൊടുത്തത്. തിയറ്റര്‍ കളക്ഷനും സാറ്റലൈറ്റ് റൈറ്റുമായിരുന്നു മുന്‍പ് ഒരു സിനിമയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. മ്യൂസിക് റൈറ്റ്സ് അടക്കം അല്ലറ ചില്ലറ തുക വേറെയും. എന്നാല്‍ ഒടിടി കൂടി എത്തിയതോടെ ഒരു വരുമാന മാര്‍ഗ്ഗം എന്നതിനൊപ്പം ചിത്രം തിയറ്ററില്‍ കാണാത്ത പ്രേക്ഷകര്‍ക്ക് അതിനുള്ള അവസരം കൂടി ഒരുങ്ങി. എന്നാല്‍ തിയറ്ററിലെയും ഒടിടിയിലെയും കാഴ്ചകള്‍ക്ക് ചില വ്യത്യാസങ്ങള്‍ ഉള്ളതായി റിലീസിന് ശേഷമുള്ള പ്രേക്ഷകപ്രതികരണങ്ങള്‍ സൂചിപ്പിക്കാറുണ്ട്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ മോശം അഭിപ്രായവും നേരെ മറിച്ച് തിയറ്ററില്‍ ആള് കയറാത്ത സിനിമയ്ക്ക് ഒടിടിയില്‍ വലിയ പ്രേക്ഷകപ്രീതിയും ലഭിക്കുന്നത് പലകുറി ആവര്‍ത്തിച്ച മാതൃകയാണ്. ഇപ്പോഴിതാ രണ്ട് മലയാളി താരങ്ങളുടെ ഒടിടി റിലീസ് ഒരേ ദിവസം സംഭവിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത, മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്‍റ് എന്നിവയാണ് ഒരേ ദിവസമാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഏജന്‍റിന്‍റെ ഒടിടി റിലീസ് തീയതി ഏതാനും ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 29 ന് സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ഇപ്പോഴിതാ ദുല്‍ഖറിന്‍റെ ഓണം തിയറ്റര്‍ റിലീസ് ആയിരുന്ന കിംഗ് ഓഫ് കൊത്തയും ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിക്കുക. 

അച്ഛന്‍റെയും മകന്‍റെയും ചിത്രങ്ങള്‍ ഒരേദിവസം പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതാണ് കൌതുകം. ഇരുചിത്രങ്ങളും വലിയ പ്രതീക്ഷയോടെയും പ്രീ റിലീസ് ഹൈപ്പോടെയും തിയറ്ററുകളിലെത്തി പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ട ചിത്രങ്ങളാണ്. അവ ഒടിടിയില്‍ ജനപ്രീതി നേടുമോ എന്നതാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന കൌതുകം. ആക്ഷന്‍ സ്പൈ വിഭാഗത്തില്‍ പെടുന്ന ഏജന്‍റിന്‍റെ തിയറ്റര്‍ റിലീസ് ഏപ്രില്‍ 28 ന് ആയിരുന്നു. കിംഗ് ഓഫ് കൊത്തയുടേത് ഓഗസ്റ്റ് 24 നും. അഖില്‍ അക്കിനേനി നായകനായ ഏജന്‍റില്‍ ഏറെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

ALSO READ : എന്തുകൊണ്ട് 'ബിലാല്‍' അപ്ഡേറ്റ് വൈകുന്നു? മമ്മൂട്ടിയുടെ മറുപടി

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios