Asianet News MalayalamAsianet News Malayalam

ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു; കിരീടത്തിലെ ജംഗ്ഷൻ അന്നും ഇന്നും

എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു- കീരിടത്തിലെ ഒരു രംഗത്തിന്റെ അന്നത്തെയും ഇന്നത്തെയും ഫോട്ടോ പങ്കുവച്ച് ശബരീനാഥൻ എംഎല്‍എ

Kireetam climax scene
Author
Thiruvananthapuram, First Published Jul 9, 2019, 4:09 PM IST

മോഹൻലാല്‍ നായകനായ കിരീടം പ്രദര്‍ശനത്തിന് എത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും മകൻ സേതുമാധവനും ഇന്നും മലയാളിയുടെ ഉള്ളിലെ നോവാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'കിരീടം' തീയേറ്ററുകളിലെത്തിയത് 1989 ജൂലൈ ഏഴിനായിരുന്നു. കിരീടത്തിലെ ഓരോ രംഗവും ഇന്നും മലയാളിയുടെ മനസ്സിലുണ്ട്. കിരീടം പാലവും ആല്‍മരവുമൊക്കെ. ആര്യനാട് കാഞ്ഞിരമൂട്ടിലാണ് ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട രംഗം ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ശബരീനാഥൻ എംഎല്‍എ.

ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്.

മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു. പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക്‌ നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.

Follow Us:
Download App:
  • android
  • ios