കൊരടാല ശിവ, ചിരഞ്ജീവിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലേക്ക് ഹിറ്റ് സംഗീത സംവിധായകൻ.


സെയ് റാ നരസിംഹ റെഡ്ഡിയുടെ വിജയത്തിളക്കിലാണ് ചിരഞ്ജീവി. സ്വാതന്ത്ര്യസമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിരഞ്ജീവി ചിത്രത്തില്‍ അഭിനിയച്ചത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ സ്വീകാര്യതയും ലഭിച്ചു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിരഞ്ജീവി അടുത്തതായി നായകനാകുന്നത്. ചിത്രത്തിന്റെ സംഗീത വിഭാഗത്തെക്കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

Add Asianetnews as a Preferred SourcegooglePreferred

തമിഴിലെയും തെലുങ്കിലെയും ഹിറ്റ് സംഗീതസംവിധായകൻ മനിശര്‍മ്മയാണ് ചിരഞ്ജീവി ചിത്രത്തിന് സംഗീതം നല്‍കുക. ഹിന്ദി സംഗീത സംവിധായകരായ അജയ്- അതുല്‍ ആയിരിക്കും സംഗീതസംവിധാനം നിര്‍വഹിക്കുക എന്നതായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്തായാലും ചിരഞ്ജീവി ചിത്രത്തിലേക്ക് മനിശര്‍മ്മ വരുമ്പോള്‍ മികച്ച പാട്ടുകള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഒട്ടേറെ ഹിറ്റഅ പാട്ടുകള്‍ അതിനു മുമ്പ് മനിശര്‍മ്മ ചിരഞ്ജീവിക്കായി ഒരുക്കിയിട്ടുണ്ട്. ദീര്‍ഘകാലത്തെ ഇടവേളയ്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.