രജനികാന്ത് നായകനാകുന്ന ജയിലർ 2 ഒക്ടോബർ 15-ന് തിയറ്ററുകളിൽ എത്തും. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കോട്ടയം നസീറിന്റെ പുതിയ ക്യാരക്ടർ ലുക്ക് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അനിരുദ്ധ് ആണ് സംഗീത സംവിധായകൻ.
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലർ 2ലെ പുതിയ ക്യാരക്ടർ ലുക്ക് പുറത്ത്. മലയാളത്തിന്റെ പ്രിയതാരം കോട്ടയം നസീറിന്റെ ക്യാരക്ടർ ലുക്കാണിത്. താരത്തിന്റെ മികച്ചൊരു വേഷമാകും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. കോട്ടയം നസീറിന് പുറമെ സുരാജ് വെഞ്ഞാറമൂട്, ഹക്കീം ഷാജഹാൻ, മോഹൻലാൽ തുടങ്ങി മലയാള താരങ്ങളും ജയിലറിന്റെ ഭാഗമാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിൽ എത്തും.
ആദ്യ ഭാഗത്തേക്കാൾ മാസ് ആയി, മെഗാ കാൻവാസിൽ ആണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ് തുകക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിൻ്റെ രണ്ടാം വരവാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ. അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം : വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ : ആർ നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ. ജി, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ : ശബരി.



