ചിരഞ്‍ജീവിയുടേതായി ഒരുങ്ങുന്ന പുതിയ സിനിമ ആചാര്യയാണ്. ഒരു സാമൂഹ്യസന്ദേശം പറയുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കൊരടാല ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ക്ലൈമാക്സിനെ കുറിച്ചുള്ള വാര്‍ത്ത വരുന്നു. ചിരഞ്ജീവിയുടെ അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകര്‍ഷണം. സിനിമയുടെ ക്ലൈമാക്സ് ഗംഭീര ആക്ഷൻ രംഗങ്ങളുള്ളതായിരിക്കും എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.

ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തിന് ആചാര്യ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനായി വൻ സെറ്റിട്ടിരിക്കുകയാണ്. തകര്‍പ്പൻ ക്ലൈമാക്സാണ് ചിത്രത്തിന്റേതായി കൊരടാല ശിവ ഒരുക്കിയിരിക്കുന്നത്. ചിരഞ്‍ജീവിയുടെ ആക്ഷൻ രംഗങ്ങള്‍ ക്ലൈമാക്സിന്റെ പ്രത്യേകതയാണെന്നുമാണ് വാര്‍ത്ത.  കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. അരവിന്ദ് സാമിയാണ് ചിത്രത്തിലെ വില്ലൻ. മണിശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ചിരഞ്‍ജീവിക്ക് കൊവിഡ് ബാധിച്ചെന്ന്  തെറ്റായ പരിശോധന ഫലം കാരണം അടുത്തിടെ വാര്‍ത്ത വന്നിരുന്നു.

കൊവിഡ് നെഗറ്റീവ് ആണ് എന്ന് വ്യക്തമാക്കിയ ചിരഞ്‍ജീവി താൻ അടുത്ത മാസം തന്നെ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങുമെന്നും വ്യക്തമാക്കി.