ട്രെയിലര്‍ പോലും ആര്‍ആര്‍ആര്‍, മാഡ്മാക്സ് കോപ്പിയോ: സല്‍മാന്‍റെ ടൈഗര്‍ 3 ട്രെയിലര്‍ ചര്‍ച്ചയാകുന്നത് ഇങ്ങനെ.!
അതേ സമയം ടൈഗര്‍ 3യില്‍ രാജ്യത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പൊരുതുന്ന ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്‍റായി സല്‍മാന്‍ വീണ്ടും എത്തുകയാണ്.

മുംബൈ: ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൈഗര്‍ 3. ദീപാവലിക്ക് ഇറങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനകം ഇറങ്ങി കഴിഞ്ഞു. ഷാരൂഖ് ഖാന് വളരെക്കാലത്തിന് ശേഷം വലിയ തിരിച്ചുവരവ് നല്‍കിയ പഠാന്‍ ഉള്‍പ്പെടുന്ന വൈആര്‍എഫ് സ്പൈ യൂണിവേഴ്സ് പടം എന്ന നിലയില്‍ വലിയ പ്രതീക്ഷയിലാണ് സല്‍മാന്‍ ആരാധകര്‍ ടൈഗര്‍ 3യില്‍ പുലര്‍ത്തുന്നത്.
എന്നാല്‍ ചിത്രത്തിന്‍റെ ട്രെയിലറില്‍ അടക്കം പ്രശസ്തപടങ്ങളുടെ കോപ്പിയടിയുണ്ടെന്നാണ് പുതിയ ആരോപണം. ഗ്രാഫിക് ആര്‍ടിസ്റ്റും യൂട്യൂബറുമായ കിബാ കിബിയാണ് ട്രെയിലറിനെ വിമര്‍ശന വിധേയമാക്കുന്നത്.
ട്രെയിലർ മറ്റ് നിരവധി സിനിമകളെ ഓർമ്മിപ്പിക്കുമെന്നും അതില്‍ ഇന്ത്യനും ഹോളിവുഡും പെടും എന്നുമാണ് യൂട്യൂബിലെ ഇദ്ദേഹത്തിന്‍റെ വീഡിയോയില്‍ പറയുന്നത്.ഒരേ ആക്ഷന്‍ ടൈംപ്ലേറ്റില്‍ സംവിധായകന്‍ കഥ പറയുന്നതിന്‍റെ പ്രശ്നമാണ് ഇതെന്നും വീഡിയോ പറയുന്നു. ടൈഗര്‍ 3 ട്രെയിലറില്‍ ആര്‍ആര്‍ആര്‍, മാഡ് മാക്സ് ഫ്യൂറി റോഡ് പോലുള്ള സിനിമകളുടെ സാന്നിധ്യമുണ്ടെന്നാണ് വീഡിയോ പറയുന്നത്.
എന്നാല്‍ ട്രെയിലറിന്‍റെ ക്വാളിറ്റിയും, എഡിറ്റിംഗ് രീതികളും വാഴ്ത്തുന്ന രീതിയിലാണ് യൂട്യൂബര്‍ സംസാരിക്കുന്നത്. ഒപ്പം തന്നെ ടൈഗര്‍ 3 ട്രെയിലറില്‍ കാണിക്കുന്ന കത്രീനയുടെ ടൌവല്‍ സീന്‍ രഹസ്യവും മറ്റൊരു വീഡിയോയില്‍ ഈ യൂട്യൂബര്‍ അവതരിപ്പിക്കുന്നുണ്ട്.
അതേ സമയം ടൈഗര്‍ 3യില്‍ രാജ്യത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പൊരുതുന്ന ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്‍റായി സല്‍മാന്‍ വീണ്ടും എത്തുകയാണ്. രേവതി സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്.
ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ട്രെയിലറില്‍ പലയിടത്തും ഇമ്രാന്‍റെ നരേഷനാണെങ്കിലും ട്രെയിലറിന്‍റെ അവസാനം മാത്രമാണ് ഇമ്രാന്‍ ഹാഷ്മിയെ കാണിക്കുന്നത്. ശക്തനായ വില്ലനെയാണ് ഇമ്രാന്‍ ഹാഷ്മി അവതരിപ്പിക്കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.
വൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമായിരുന്നു 2012 ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ഏക് ഥാ ടൈഗര്‍. 2017 ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്‍റെ ടൈഗര്‍ എന്ന് വിളിക്കപ്പെടുന്ന അവിനാഷ് സിംഗ് റാത്തോഡ് നായകനാവുന്ന ചിത്രം എത്തുന്നത്. പഠാനില്‍ അതിഥിതാരമായി ഈ വേഷത്തില്‍ സല്‍മാന്‍ എത്തിയിരുന്നു. ഇത്തരത്തില്‍ ടൈഗര്‍ 3യില്‍ ഷാരൂഖ് പഠാനായി എത്തുമെന്നാണ് വിവരം.
'എന്നെ വച്ച് പടം ചെയ്യണോ, ആ പരിപാടി വേണ്ട'.!: ദളപതി 68 ആദ്യം തന്നെ വെങ്കിട് പ്രഭുവിനോട് വിജയ് പറഞ്ഞു