കോട്ടയം നസീറിന്റെ ജെറി ഒടിടിയിലേക്ക്.

കോട്ടയം നസീര്‍‌ പ്രധാന കഥാപാത്രമായ ചിത്രമാണ് ജെറി. സംവിധാനം നിര്‍വഹിക്കുന്നത് അനീഷ് ഉദയ്‍യാണ്. തമാശയ്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രവുമാണ് ജെറി. കുടുകുടാ ചിരിപ്പിക്കുന്ന നിരവധി രംഗങ്ങളുള്ള ജെറി മനോരമാ മാക്സിലൂടെ വൈകാതെ ഒടിടിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

കോട്ടയം നസീറിനു പുറമേ ജെറി സിനിമയില്‍ സണ്ണി ജോസഫ്, പ്രമോദ് വെളിയനാടും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. ഛായാഗ്രഹണം നിസ്‍മൽ നൗഷാദ്. സംഗീതം അരുൺ വിജയ്.

2024ല്‍ റിലീസ് ചെയ്‍ത ചിത്രമായ ജെറി ജെയ്‌സണും ജോയ്‌സണും ചേർന്ന് ജെ സിനിമാ കമ്പനിയുടെ ബാനറിൽ ആണ് നിര്‍മിച്ചിരിക്കുന്നത്ക്കുന്നത്. സരിഗമയാണ് ഓഡിയോ റൈറ്റ്സ് നേടിയിരിക്കുന്നത്. ജെറിയുടേതായി പുറത്തുവിട്ട ഒരു ടീസർ, പ്രൊമോ സോങ്ങ് 'കലപില' എന്നിവക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ജെറിയുടേതായി പുറത്തുവിട്ട് ചര്‍ച്ചയായി മാറിയ ട്രെയിലറില്‍ എലിക്ക് പിന്നാലെ വട്ടം നിക്കുന്ന നാട്ടുകാർ, ഇതെങ്ങനെയെങ്കിലും തലയിൽ നിന്നൊഴിഞ്ഞെങ്കിലെന്ന് വേവലാതിപ്പെടുന്ന വീട്ടുകാർ, പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെടാ എന്ന മട്ടിൽ എലി തുടങ്ങിയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതും ചിരിക്ക് വക നല്‍കി പ്രതീക്ഷ വര്‍ദ്ധിപ്പിച്ചെങ്കിലും തിയറ്ററില്‍ നിരാശയായിരുന്നു ഫലം.

വിനായക് ശശികുമാറിനൊപ്പം ജെറി എന്ന സിനിമയുടെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അജിത് പെരുമ്പാവൂരൂമാണ്. പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ മുജീബ് ഒറ്റപ്പാലം. പ്രദീപ് എം വി ജെറി സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനും വസ്ത്രാലങ്കാരം: രാംദാസ് താനൂരും മേക്കപ്പ് ഷൈൻ നെല്ലങ്കയും, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫും വി.എഫ്.എക്സ് റോ ആൻഡ് ന്യൂ സ്റ്റുഡിയോസും കളറിസ്റ്റ് ലിജു പ്രഭാകറും സൗണ്ട് ഡിസൈൻ പ്രശാന്ത് പി മേനോനും സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്‍ണനും ഡിസൈൻസ് ജിതേശ്വരൻ ഗുണശേഖരനും പിആർ ആൻഡ് മാർക്കറ്റിംഗ തിങ്ക് സിനിമയും ആണ് നിര്‍വഹിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക