കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലായിരുന്നു. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തിയായിരുന്നു ആശങ്കയുണ്ടാക്കിയത്. അതേസമയം ലോക്ക് ഡൗണിന്റെ വിരസതയകറ്റാൻ ക്രിയാത്മകമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയായിരുന്നു എല്ലാവരും ചെയ്‍തത്. 21 ദിനങ്ങള്‍ ചിത്രങ്ങള്‍ വരയ്‍ക്കാനായിരുന്നു താൻ ഉപയോഗിച്ചത് എന്നാണ് കോട്ടയം നസീര്‍ പറയുന്നത്."

മിമിക്രിക്കാരനും നടനും മാത്രമല്ല കോട്ടയം നസീര്‍. മികച്ച ചിത്രകാരൻ കൂടിയാണ് കോട്ടയം നസീര്‍. കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ക്ക് കമന്റുകളുമായി നിരവധി ആരാധകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാവരും 21 ദിനങ്ങള്‍ എങ്ങനെ ബോറടി മാറ്റും എന്ന് ആലോചിച്ചപ്പോള്‍ ക്രിയാത്മകമായി ഉപയോഗിക്കാനാണ് താൻ ആലോചിച്ചത് എന്ന് കോട്ടയം നസീര്‍ പറയുന്നു. ചിത്രം വരയ്‍ക്കുന്നത് തുടരാനാണ് ആലോചിക്കുന്നത് എന്നും കോട്ടയം നസീര്‍ പറയുന്നു.