തയ്യൽ ടീച്ചറായി സ്കൂളിൽ കയറ്റണം എന്ന് ആഗ്രഹിച്ച അമ്മ, പക്ഷേ മലയാളികളുള്ള കാലം ഓർക്കുന്ന ഒരുപിടി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനായിരുന്നു കെപിഎസി ലളിതയ്ക്ക് നിയോഗം.
രാഷ്ട്രീയ സാമൂഹിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച കെപിഎസിയിലൂടെ സിനിമയിലേക്കെത്തി, സമിതിയുടെ മുഖമായി മാറുകയായിരുന്നു കെപിഎസി ലളിത (KPAC Lalitha). യാഥാസ്ഥിതിക കൂട്ടുകുടുംബത്തിൽ നിന്നാണ് ലളിത നാടകത്തിലേക്കും പിന്നീട് സിനിമയിലെ വെള്ളിവെളിച്ചത്തിലേക്കും എത്തുന്നത്. തയ്യൽ ടീച്ചറായി സ്കൂളിൽ കയറ്റണം എന്ന് ആഗ്രഹിച്ച അമ്മ, പക്ഷേ മലയാളികളുള്ള കാലം ഓർക്കുന്ന ഒരുപിടി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനായിരുന്നു കെപിഎസി ലളിതയ്ക്ക് നിയോഗം.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫായിരുന്ന ടി എൻ ഗോപകുമാർ ഓൺ റെകോർഡിൽ കെപിഎസി ലളിതയുമായി നടത്തിയ അഭിമുഖത്തിൽ വീടിനെയും കുടുംബത്തെയും ബാല്യ കാല ജീവതത്തെയും കുറിച്ച് ലളിത മനസ്സ് തുറക്കുന്നു.
