അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമാണിത്.

ഇൻഫ്ലുവൻസറും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വ്ളോഗുകളിലൂടെ സുപരിചിതയാണ് വിദ്യ അനാമിക. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുന്റെ ചേട്ടന്റെ ഭാര്യയാണ് വിദ്യ. അർജുന്റെ സഹോദരൻ അരുൺ അടുത്തിടെയാണ് വിവാഹിതരായത്. അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ വിദ്യക്ക് ഒരു മകളും അരുണിന് രണ്ട് മക്കളുമുണ്ട്. ഒരു യൂട്യൂബ് ചാനലും വിദ്യ അടുത്തിടെ ആരംഭിച്ചിരുന്നു. പുരുഷൻമാരെക്കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റിയത് അരുണാണെന്ന് പറയുകയാണ് വിദ്യ. പുതിയ വ്ളോഗിലൂടെ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇരുവരും.

''വിവാഹത്തിന് മുമ്പ് എനിക്ക് ഒരുപാട് ചിന്തകളുണ്ടായിരുന്നു. എനിക്ക് അവിടെ ചെന്നാൽ പറ്റുമോ എന്നൊക്കെ. കാരണം, ഞാൻ അത്രയും അനുഭവിച്ചിട്ട് വന്നയാളാണ്. ആ പുള്ളിയെ പോലെയായിരിക്കും എല്ലാവരും എന്ന് കരുതിയാണ് എന്റെ എട്ടു വർഷം പോയത്. ഒരു പ്രാവശ്യം ഞാൻ ഇത്രയും അനുഭവിച്ചതാണല്ലോ എന്ന ചിന്തയാണ് എന്നെ എപ്പോഴും പിറകോട്ട് വലിച്ചിരുന്നത്. എന്റെ മനസിലും ശരീരത്തിലും അതിന്റേതായ മുറിവുകളും നിരവധി ഉണ്ടായി. ഞാൻ എന്റെ സന്തോഷം നോക്കി പോകുമ്പോൾ എന്റെ കുഞ്ഞിനെ അത് ബാധിക്കുമോ എന്നൊക്കെയുള്ള ചിന്തകളെല്ലാം എനിക്കുണ്ടായിരുന്നു. YouTube video player വർഷങ്ങൾക്കിപ്പുറം കല്യണം കഴിക്കാമെന്ന് തീരുമാനിക്കുമ്പോഴും ഈ ഭയമെല്ലാം എന്റെ മനസിൽ ഉണ്ടായിരുന്നു. പക്ഷേ, ഒരു പാവം മനുഷ്യനാണ് അരുൺ ചേട്ടൻ. എനിക്ക് രാവിലെ ഓഫീസിൽ പോകണം. അരുൺ ചേട്ടൻ രാവിലെ മുതൽ എല്ലാ കാര്യത്തിലും സപ്പോർട്ടായി നിൽക്കും. ഒരാൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്നൊക്കെ അരുൺ ചേട്ടൻ എനിക്ക് വേണ്ടി ചെയ്ത് തരുന്ന കാര്യങ്ങൾ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്. മുൻപ് എന്റെ ജീവിതത്തിലുണ്ടായിരുന്ന വ്യക്തിയെപ്പോലെയല്ല എല്ലാ പുരുഷന്മാരുമെന്ന് മനസിലായി. അരുൺ ചേട്ടനെപ്പോലെയുള്ളവരുമുണ്ട്. എനിക്ക് ദൈവം തന്ന സമ്മാനമാണ് അരുൺ ചേട്ടൻ. എല്ലാം തീർന്നുവെന്ന് ഞാൻ കരുതി നിൽക്കുമ്പോഴാണ് അരുൺ ചേട്ടൻ എന്റെ ജീവിതത്തിലേക്ക് വന്നത്'', വിദ്യ വ്ളോഗിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക