അപര്‍ണ ബാലമുരളിക്ക് ജന്മദിന ആശംസയുമായി കൃഷ്‍ണ ശങ്കര്‍.
മലയാളി യുവ നടിമാരില്‍ ശ്രദ്ധേയയായ അപര്‍ണ ബാലമുരളിയുടെ ജന്മദിനമാണ് ഇന്ന്. അപര്‍ണ ബാലമുരളിക്ക് രസകരമായ രീതിയില്‍ ജന്മദിന ആശംസകള്‍ നേരുകയാണ് നടൻ കൃഷ്‍ണ ശങ്കര്‍.
അപര്‍ണ ബാലമുരളിക്ക് ഒപ്പമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്‍താണ് കൃഷ്‍ണ ശങ്കര്‍ ആശംസകള്‍ നേര്‍ന്നത്. കണ്ടില്ലേ? എപ്പോ കണ്ടാലും ഭയങ്കര സ്നേഹമാണ് എന്ന് ക്യാപ്ഷനും എഴുതിയിരിക്കുന്നു. മികച്ച നടിയും അടുത്ത സുഹൃത്തും മികച്ച മനുഷ്യസ്‍ത്രീയുമായ അപര്‍ണ ബാലമുരളിക്ക് ആശംസകള്‍ എന്നും എഴുതിയിരിക്കുന്നു. സൂര്യയുടെ നായികയായി തമിഴകത്തെ സൂരരൈ പൊട്രുവാണ് അപര്‍ണ ബാലമുരളിയുടെതായി റിലീസ് ചെയ്യാനുള്ള ചിത്രം. ആദ്യമായിട്ടാണ് അപര്‍ണ ബാലമുരളി സൂര്യയുടെ നായികയാകുന്നത്. അപര്‍ണ ബാലമുരളിക്ക് ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
