വൈലോപ്പിള്ളിയുടെ ഇതേ പേരിലുള്ള കവിതയുടെ സിനിമാറ്റിക് വായന

ജിയോ ബേബിയെ കേന്ദ്ര കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന കൃഷ്ണാഷ്ടമി എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറിൽ പൂർത്തിയായി. വൈലോപ്പിള്ളി ശ്രീധര മേനോന്റെ ഇതേ പേരിലുള്ള കവിതയുടെ പുതിയകാല സിനിമാറ്റിക് വായനയാണ് ഈ ചിത്രം. അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിച്ചത്. എട്ട് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് എന്ന പ്രത്യേകതയും ഉണ്ട്. കൂടുതലും ഓഡിഷനിലൂടെ എത്തിയ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.

ഔസേപ്പച്ചനാണ് ചിത്രത്തിന്‍റെ സം​ഗീത സംവിധാനം. വൈലോപ്പിള്ളിയുടെ വരികൾ കൂടാതെ അഭിലാഷ് ബാബു രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്. ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരും പുതുമുഖ ഗായകരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ ജനങ്ങളുടെ ജീവിതമാണ് കവിതയും സിനിമയും പറയുന്നത്. ജൂലൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഓഗസ്റ്റ് ആദ്യം മുതൽ ഫെസ്റ്റിവൽ വേദികളിലേക്കും തുടർന്ന് തിയറ്ററുകളിലേക്കും സിനിമ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാതാവ് അനിൽ അമ്പലക്കര പറഞ്ഞു.

ഛായാഗ്രഹണം ജിതിൻ മാത്യു, എഡിറ്റിം​ഗ്, സൗണ്ട് അനു ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാർത്തിക് ജോഗേഷ്, പ്രോജക്റ്റ് ഡിസൈനർ ഷാജി എ ജോൺ, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീജിത് വിശ്വനാഥൻ, മേക്കപ്പ് ബിനു സത്യൻ, കോസ്റ്റ്യൂസ് അനന്തപത്മനാഭൻ, ലൈവ് സൗണ്ട് ഋഷിപ്രിയൻ, സഹസംവിധാനം അഭിജിത്ത് ചിത്രകുമാർ, ഹരിദാസ് ഡി, പി ആർ ഒ- എ എസ് ദിനേശ്.

Asianet News Live | Nilambur Byelection results | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്