മേസ്‍തിരി പണിക്ക് പോയതിനെ കുറിച്ചൊക്കെ മനസ് തുറന്ന് കുക്കു.

'ഡി ഫോര്‍ ഡാന്‍സ്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് അതേ റിയാലിറ്റി ഷോയുടെ മെന്റര്‍ ആയും, മറ്റ് റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനും ഒക്കെ കുക്കു എത്തിയിട്ടുണ്ട്. ഉടന്‍ പണം ഷോയില്‍ ആങ്കറായും വന്നിരുന്നു. ഒട്ടേറെ ആരാധകരെയും കുക്കു സ്വന്തമാക്കി.

പണ്ട് 'ഡി ഫോറി'ല്‍ ഉണ്ടായിരുന്നപ്പോഴും, അല്ലാതെ ചില അഭിമുഖങ്ങളിലും എല്ലാം കുക്കു തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പറഞ്ഞിരുന്നു. ഒരുപാട് കഷ്‍ടപ്പെട്ടാണ് കുക്കു ഇന്ന് ഈ നിലയില്‍ എത്തിയത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആ കഥ വീണ്ടും കുക്കു പറഞ്ഞു. 'ഡാന്‍സ് സ്‌കൂളിലുള്ളത് എന്റെ ട്രെയിനേഴ്‌സ് ഒക്കെയാണ്. അവിടെ ഷോയില്‍ പങ്കെടുത്താൻ ഞാന്‍ ജീവിച്ചിരുന്നത്. ഷോയ്‍ക്ക് എണ്ണൂറ് രൂപയോളം ബോണസ് ആയി കിട്ടും. മേസ്‍തിരി പണിക്ക് പോയിരുന്നു. അത് കഴിഞ്ഞ് കിണറിന്റെ പണിക്ക് പോയി. രാവിലെ പത്രം ഇടുന്ന പണിക്ക് പോയിരുന്നു. എന്നാല്‍ അത് എനിക്ക് പിന്നീട് പറ്റാതെ വന്നു. രാത്രി വൈകിയും ഡാന്‍സ് ഷോ ചെയ്‍ത് പുലര്‍ച്ചെ എഴുന്നേറ്റ് പത്രം ഇടാന്‍ പോകുന്നത് പറ്റുന്നുണ്ടായിരുന്നില്ല.

അച്ചപ്പവും കുഴലപ്പവും എല്ലാം പാക്ക് ചെയ്യുന്ന പോയി തുടങ്ങി. പക്ഷെ എത്രശ്രമിച്ചിട്ടും എനിക്ക് പാക്ക് ചെയ്യാനായി പറ്റുന്നില്ല. പാക്കുകള്‍ എല്ലാം ഉരുകി പോകുന്നു. അത് കണ്ട് അവര്‍ എനിക്ക്, പടക്ക കമ്പനിയില്‍ സെയില്‍സില്‍ നിന്നോളൂ എന്ന് പറഞ്ഞു. പക്ഷെ അത് സീസണലാണ്. അവിടെ ജോലിയ്ക്ക് കയറി. അത് നല്ല രീതിയ്ക്ക് ചെയ്തപ്പോള്‍ അവര്‍ക്ക് എന്നെ ഇഷ്ടമായി. അവരുമായി ബന്ധപ്പെട്ട പണികള്‍ പിന്നീട് വന്നുകൊണ്ടേയിരുന്നു'.

അടുത്തിടെയാണ് കുക്കു തന്റെ സ്വപ്‌നമായ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ചത്.

Read More: സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന 'ഖുഷി', റിലീസ് പ്രഖ്യാപിച്ചു