Asianet News MalayalamAsianet News Malayalam

മാധവ് സുരേഷ് നായകനാവുന്ന 'കുമ്മാട്ടിക്കളി' ഓണത്തിന് തിയറ്ററുകളില്‍

കടപ്പുറത്തെ ജീവിതം പശ്ചാത്തലമാക്കുന്ന ചിത്രം

kummattikkali malayalam movie starring madhav suresh to be released in theatres on onam
Author
First Published Aug 29, 2024, 6:10 PM IST | Last Updated Aug 29, 2024, 6:10 PM IST

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന കുമ്മാട്ടിക്കളി എന്ന ചിത്രം ഓണത്തിന്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസെന്റ് സെൽവയാണ്. വിജയ്, ചിമ്പു തുടങ്ങിയ തമിഴ് നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രവുമാണ് കുമ്മാട്ടിക്കളി. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ നിർമ്മാണ സംരംഭമാണിത്. ദിലീപ് നായകനായ തങ്കമണി സൂപ്പർ ഗുഡ് ഫിലിംസാണ് നിർമ്മിച്ചത്. 

കടപ്പുറവും കടപ്പുറത്തെ ജീവിതവും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ്‌ കുമ്മാട്ടിക്കളി. തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകൻ ആർ കെ വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, അശോകൻ അമൃത, സംഗീതം ജാക്സൺ വിജയൻ, ബിജിഎം ജോഹാൻ ഷെവനേഷ്, ഗാനരചന ഋഷി.

സംഭാഷണം ആർ കെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്, എഡിറ്റർ ഡോൺ മാക്സ്, സംഘട്ടനം മാഫിയ ശശി, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ റിയാദ് വി ഇസ്മായിൽ, കോസ്റ്റ്യൂംസ് അരുൺ മനോഹർ, സ്റ്റിൽസ് ബാവിഷ്, ഡിസൈൻസ് അനന്തു എസ് വർക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രജീഷ് പ്രഭാസൻ. ആലപ്പുഴ, കൊല്ലം, നീണ്ടകര എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ കുമ്മാട്ടിക്കളി ഓണത്തിന് ഡ്രീം ബിഗ് ഫിലിംസ് തിയറ്ററുകളിലെത്തിക്കുന്നു. പിആർഒ- എ എസ് ദിനേശ്.

ALSO READ : 'കരിന്തലം ​ഗണേശനാ'യി മണികണ്ഠന്‍; 'ചിത്തിനി' ക്യാരക്റ്റര്‍ പോസ്റ്റര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios