കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്നു.

മലയാളത്തില്‍ ഇന്ന് അഭിനയം കൊണ്ടും സിനിമകളുടെ തെരഞ്ഞെടുപ്പുകള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന നായകനടൻമാരാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. ഇരുവരും ഒന്നിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ ഹിറ്റായി മാറിയിട്ടുമുണ്ട്. ഇപോഴിതാ ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. ഗുലുമാലായിരുന്നു ഇരുവരും ഒന്നിച്ച മറ്റൊരു സിനിമ. 101 വെഡ്ഡിംഗ്, അമര്‍ അക്‍ബര്‍ അന്തോണി, സ്‍കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ സിനിമകളിലൂടെ ജയസൂര്യയും കുഞ്ചാക്കോ ബോബനും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമകള്‍ ഹിറ്റാക്കി. ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മിക്കുന്ന പുതിയ സിനിമയിലും കുഞ്ചാക്കോ ബോബനും ജയസൂര്യയും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.

കുഞ്ചാക്കോ ബോബനും ജയസൂര്യയും തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

സിനിമയുടെ പ്രഖ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ ഉടനുണ്ടാകും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.