Asianet News MalayalamAsianet News Malayalam

പൊട്ടിപ്പിരിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ ചിത്രം ടെലിവിഷനില്‍, പ്രീമിയര്‍ പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു.

Kunchacko Boban GRRR film television premiere announcement hrk
Author
First Published Sep 4, 2024, 5:26 PM IST | Last Updated Sep 4, 2024, 5:26 PM IST

കുഞ്ചാക്കോ ബോബൻ നായകനായി വന്ന ചിത്രമാണ് ഗര്‍ര്‍ര്‍. ചിരിക്ക് പ്രധാന്യം നല്‍കിയ ഒരു ചിത്രമായിരുന്നു ഗര്‍ര്‍ര്‍. ഗര്‍ര്‍ര്‍ന് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. സംവിധായകൻ ജെയ് കെയുടെ ഗര്‍ര്‍ര്‍ ടെലിവിഷനിലും  എത്തുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സുരാജ് വെഞ്ഞാറമൂടും വേഷമിട്ട ഗര്‍ര്‍ര്‍ പതിനഞ്ചിനാണ് ടെലിവിഷനില്‍ എത്തുക. ഏഷ്യാനെറ്റില്‍ വൈകുന്നേരം നാല് മണിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. ജയ്‌ കെയും പ്രവീണ്‍ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍ എന്ന പ്രത്യേകതയുമുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്.

കുഞ്ചാക്കോ ബോബന്റെ ഗര്‍‍ര്‍ര്‍ന്റെ പശ്ചാത്തല സംഗീതവും ഡോൺ വിൻസെന്റാണ്. ഡോണ്‍ വിൻസെന്റിനൊപ്പം കൈലാസ് മേനോനും സംഗീതം നിര്‍വഹിക്കുമ്പോള്‍ ടോണി ടാര്‍സും പങ്കാളിയാകുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് എഗ് വൈറ്റ് ആണ്. കല രഖില്‍ നിര്‍വഹിച്ചിരിക്കുന്ന ഗര്‍ര്‍ര്‍ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, സിങ്ക് സൗണ്ട്& സൗണ്ട് ഡിസൈൻ  ശ്രീജിത്ത് ശ്രീനിവാസൻ, അഡീഷണൽ ഡയലോഗുകൾ ആര്‍ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, വരികൾ വൈശാഖ് സുഗുണൻ, ഡിസൈൻ ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആര്‍ഒ ആതിര ദിൽജിത്ത് എന്നിവരുമാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: ദ ഗോട്ട് കേരളത്തിലും ഞെട്ടിക്കുന്നു, ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പ്, നേടിയ കളക്ഷന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios