അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ.
കുഞ്ചാക്കോ ബോബനെ നായകനായി എത്തുന്ന 'പകലും പാതിരാവും' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇതുവരെ കാണാത്ത ലുക്കിലുള്ള കുഞ്ചാക്കോയെ ആണ് ടീസറിൽ കാണാൻ സാധിക്കുക. ഒപ്പം കുഞ്ചാക്കോ വില്ലനാണോ നായകനാണോ എന്ന ചോദ്യവും ടീസർ പറഞ്ഞുവയ്ക്കുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ മാർച്ച് 3ന് തിയറ്ററുകളിൽ എത്തും.
രജിഷ വിജയന്‍ ആണ് നായിക. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. നിഷാദ് കോയ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് ആണ്. അജയ് വാസുദേവിന്‍റെ ഫിലിമോഗ്രഫിയിലെ നാലാമത്തെ ചിത്രമാണ് പകലും പാതിരാവും. മമ്മൂട്ടി നായകനായ മൂന്ന് ചിത്രങ്ങളാണ് ഇതിനു മുന്‍പ് അദ്ദേഹം സംവിധാനം ചെയ്‍തത്. രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നിവയാണ് ആ സിനിമകൾ.
എഡിറ്റിംഗ് റിയാസ് കെ ബദര്‍, സംഗീതം സ്റ്റീഫന്‍ ദേവസ്സി, വരികള്‍ സേജ്ഷ് ഹരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്‍ണന്‍, പശ്ചാത്തലസംഗീതം കേദാര്‍, ആക്ഷന്‍ ഡയറക്ടര്‍ പ്രഭു, മേക്കപ്പ് ജയന്‍ പൂങ്കുന്നം, വസ്ത്രാലങ്കാരം അയേഷ സഫീര്‍ സേഠ്, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോര്‍ജ്, നൃത്തസംവിധാനം കലാ മാസ്റ്റര്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രകരി.
'ആറാട്ടി'ന്റെ ഒന്നാം വാർഷികം; വൈറലായി സന്തോഷ് വര്‍ക്കിയുടെ പോസ്റ്റ്
അതേസമയം, ടിനു പാപ്പച്ചന്‍ ചിത്രം ചാവേര്‍ ആണ് കുഞ്ചാക്കോയുടേതായി റിലീസിനൊരുങ്ങുന്ന ഒരു ചിത്രം. ആന്‍റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവിന്‍റേതാണ് ചിത്രത്തിന്‍റെ രചന.
