പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. സിനിമാ വിശേഷങ്ങള്‍ക്ക് പുറമേ മറ്റ് വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. കുഞ്ചാക്കോ ബോബന്റെ പല ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഫോട്ടോയ്‍ക്ക് രസകരമായ കമന്റുകളുമാണ് ലഭിക്കുന്നത്.


രണ്ട് കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. വാഗമൺ പോകുന്ന വഴി, രണ്ട് കുറുമ്പന്മാർക്ക് ലിഫ്റ്റ് കൊടുത്തു. അതിൽ ഒരുവൻ പറയുകയാണ്, ഇവൻ ഭയങ്കര റോമിയോ ആണെന്ന്. ഇതിൽ ആരാണ് റോമിയോ എന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കൂ- ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി കുഞ്ചാക്കോ ബോബൻ എഴുതി.