Asianet News MalayalamAsianet News Malayalam

'ന്നാ, താന്‍ കേസ് കൊട്'; 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' സംവിധായകനൊപ്പം കുഞ്ചാക്കോ ബോബന്‍

ചാക്കോച്ചനൊപ്പം വിനയ് ഫോര്‍ട്ട് ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

kunchacko boban ratheesh balakrishnan poduval movie titled nna than case kodu
Author
Thiruvananthapuram, First Published Mar 7, 2021, 11:30 AM IST

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'ന്നാ, താന്‍ കേസ് കൊട്' എന്നാണ് ചിത്രത്തിന്‍റെ കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍. ചാക്കോച്ചനൊപ്പം വിനയ് ഫോര്‍ട്ട് ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍റെ' നിര്‍മ്മാണവും സന്തോഷ് ടി കുരുവിള ആയിരുന്നു. സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് കഴിഞ്ഞ മൂന്നിന് കുഞ്ചാക്കോ ബോബന്‍ ഈ പ്രോജക്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനു' ശേഷം നിവിന്‍ പോളിയെ നായകനാക്കി 'കനകം കാമിനി കലഹം' എന്ന ചിത്രം രതീഷ് സംവിധാനം ചെയ്‍തിരുന്നു. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാണ് ഈ ചിത്രം. 

Follow Us:
Download App:
  • android
  • ios