കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകനാണ് ഇസഹാഖ്. കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം താരത്തിന് പിറന്ന കുഞ്ഞിനും ഒട്ടേറെ ആരാധകര്‍ ഉണ്ട്. കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യുന്ന കുഞ്ഞിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന് കിട്ടിയ സമ്മാനത്തിന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രമേഷ് പിഷാരടി നല്‍കിയ സമ്മാനം ആണ് എന്നാണ് ക്യാപ്ഷൻ.

കെഎസ്‍ആര്‍ടിസി ബസിന്റെ മോഡലാണ് സമ്മാനമായി രമേഷ് പിഷാരടി കൊടുത്തത്. ജൂനിയറിന് വേണ്ടി രമേഷ് പിഷു എന്റര്‍പ്രൈസ് എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നഷ്‍ടത്തിലോടുന്ന സ്ഥാപനം nice ആയിട്ട് കുഞ്ഞിന് കൊണ്ടു കൊടുത്തു അല്ലെ, പിഷു u r great എന്നാണ് ഒരു ആരാധിക എഴുതിയിരിക്കുന്നത്.  ബസിന്റെ ഫ്രണ്ടിൽ സൂപ്പർ ഫാസ്റ്റ്. ബോർഡിൽ FP. Pishu പറ്റിച്ചോ എന്ന് മറ്റൊര് ആരാധകൻ. എന്തായാലും ആരാധകരും പിഷുവിന്റെ സമ്മാനം ഏറ്റെടത്തിരിക്കുകയാണ്.