മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ ഓണസദ്യയുടെ മിനയേച്ചര്‍ രൂപത്തില്‍ മധുരപലഹാരങ്ങളുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ഭാര്യ പ്രിയയ്‍ക്ക് ഒപ്പമുള്ള ഫോട്ടോയും കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. മധുര പലഹാരങ്ങള്‍ വിളമ്പി വച്ചിരിക്കുന്നതിന് അരികിലായി കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും ഫോട്ടോയുമുണ്ട്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മകൻ ഇസഹാഖ് എവിടെയാണ് ആരാധകര്‍ ചോദിക്കുന്നത്.  മീശ പിരിച്ച് സണ്‍ ഗ്ലാസും വെച്ചുള്ള തന്റെ ഫോട്ടോ അടുത്തിടെ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തത് ചര്‍ച്ചയായിരുന്നു. പ്രായം ഒരുപാട് കുറഞ്ഞത് പോലുള്ള ഫോട്ടോ. കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ഫോട്ടോ ചേര്‍ത്തുവെച്ച് രസകരമായ ഒരു ക്യാപ്ഷൻ എഴുതിയതും ആരാധകരുടെ ഇഷ്‍ടം സ്വന്തമാക്കിയിരുന്നു. സൈറ്റ് അടിക്കുന്ന ഫോട്ടോ  ഷെയര്‍ ചെയ്‍ത് ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നുവെന്ന് ക്യാപ്ഷൻ എഴുതിയത് ആരാധകര്‍ ചര്‍ച്ചയാക്കി. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു കുഞ്ചാക്കോ ബോബൻ- പ്രിയ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചത്. ഇസഹാഖ് എന്ന മകന്റെ വിശേഷങ്ങളും കുഞ്ചോക്കോ ബോബൻ പങ്കുവയ്‍ക്കാറുണ്ടായിരുന്നു.