ഭീമന്റെ വഴി എന്ന ചിത്രമാണ് കുഞ്ചാക്കോയുടേതായി അവസാനം ഇറങ്ങിയ ചിത്രം. 

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ(Kunchacko Boban). അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്‌ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകൻ ഇസഹാഖ് എന്ന ഇസുക്കുട്ടന്റെ വീഡിയോയാണ് കുഞ്ചാക്കോ പങ്കുവച്ചിരിക്കുന്നത്. ടിവിയിൽ നായാട്ട് സിനിമ കാണുന്ന ഇസക്കുട്ടനെ വീഡിയോയിൽ കാണാം. “എന്റെ മകനെ മിസ് ചെയ്യുമ്പോൾ.. പക്ഷെ അവൻ എന്നെ മിസ് ചെയ്യുന്നില്ല… നായാട്ടിലെ അപ്പൻ എന്ന പ്രവീൺ മൈക്കിളിനെ കാണുന്നതിൽ ജൂനിയർ മുഴുകിയിരിക്കുകയാണ്,”എന്നാണ് വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ കുറിച്ചത്. 

View post on Instagram

ഭീമന്റെ വഴി എന്ന ചിത്രമാണ് കുഞ്ചാക്കോയുടേതായി അവസാനം ഇറങ്ങിയ ചിത്രം. തമാശയ്ക്കു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കേരളത്തില്‍ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.