കുഞ്ചാക്കോ ബോബന്റെ പുതിയ ഫോട്ടോ പറയുന്നത് നിസാര കാര്യമല്ല.

സാമൂഹ്യമാധ്യമത്തില്‍ ഏറ്റവും സജീവമായി ഇടപെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. സിനിമാ വിശേഷങ്ങള്‍ മാത്രമല്ല കുഞ്ചാക്കോ ബോബൻ പങ്കുവയ്‍ക്കാറുള്ളത്. തന്റെ ഓരോ പ്രത്യേക വിശേഷങ്ങളുടെയും ഫോട്ടോകള്‍ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുണ്ട്. എല്ലാവര്‍ക്കും പ്രചോദനമാകുന്ന വാക്കുകളും എഴുതുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

View post on Instagram

പ്രകൃതിയെ കുറിച്ചുള്ള പാഠങ്ങളാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. മനസിലെ കാര്‍മേഘങ്ങളെ തൂത്തുകളയാൻ വായിക്കുക. പ്രകൃതിയുടെ പാഠപുസ്‍തകത്തില്‍ നിന്ന് പഠിക്കുക എന്നൊക്കെയാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്. വളരെ മനോഹരമായ ഒരു ഫോട്ടോയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നു.

കുഞ്ചാക്കോ ബോബൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് നിഴല്‍ എന്ന സിനിമയാണ്.

നിഴല്‍ എന്ന സിനിമ തിയറ്ററുകളില്‍ ഹിറ്റായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.