ഫാസില്‍ രചനയും സംവിധാനവും നിർവഹിച്ച അനിയത്തിപ്രാവ് 1997ലാണ് പുറത്തിറങ്ങിയത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമിച്ചത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബൻ എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു. 

ചോക്ലേറ്റ് നായകനായി ഒട്ടേറെ വര്‍ഷങ്ങള്‍ മലയാളികളുടെ ഹൃദയം കവര്‍ന്ന മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban). അനിയത്തിപ്രാവ്(Aniyathipraavu) എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്‌ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്. കുഞ്ചാക്കോ ബോബന് ചോക്ലേറ്റ് ഹീറോ പരിവേഷം ഉറപ്പിച്ച നല്‍കിയ ചിത്രമായിരുന്നു അനിയത്തിപ്രാവ്. യുവതാരമെന്ന നിലയിലെ കുഞ്ചാക്കോയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. 

 തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയിരുന്നു കുഞ്ചാക്കോ ബോബന്‍. ഒരു ചാനലിലെ ഗെയിം ഷോയിൽ പങ്കെടുക്കവെയാണ് ചാക്കോച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടിയായാണ് ചാക്കോച്ചൻ തന്റെ ആദ്യപ്രതിഫലത്തെ കുറിച്ച് സംസാരിച്ചത്. അമ്പതിനായിരം രൂപയാണ് അനിയത്തിപ്രാവിന് പ്രതിഫലമായി ലഭിച്ചതെന്ന് ചാക്കോച്ചൻ പറയുന്നു.

ഫാസില്‍ രചനയും സംവിധാനവും നിർവഹിച്ച അനിയത്തിപ്രാവ് 1997ലാണ് പുറത്തിറങ്ങിയത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമിച്ചത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബൻ എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു. പിന്നീട് നിറം, കസ്തൂരിമാൻ, സ്വപ്നക്കൂട്, ദോസ്ത്, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം യുവാക്കളുടെ ഹരമായി മാറുക ആയിരുന്നു. ചോക്ലേറ്റ് ഹീറോയില്‍ നിന്ന് അഭിനയ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ ചാക്കോച്ചന്‍ പിന്നീട് വരുത്തിയിരുന്നു. നായാട്ട് പോലുള്ള ചിത്രങ്ങളിലെ കുഞ്ചാക്കോ ബോബന്‍റെ പ്രകടനം കാമ്പുള്ള കഥാപാത്രങ്ങളും അനായാസം വഴങ്ങുമെന്ന് വ്യക്തമാക്കുന്നതായിരുന്നു.