'എന്റെ പ്രണയ‌ിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി' എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

കൊച്ചി: മാതൃദിനത്തില്‍ ഭാര്യ പ്രിയയുടെയും മകന്‍റേയും ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. 'എന്റെ പ്രണയ‌ിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി' എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് താരത്തിന് ആൺകുഞ്ഞ് പിറന്നത്. 2005-ലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയയെ വിവാഹം ചെയ്യുന്നത്.

View post on Instagram

കുഞ്ഞ് പിറന്നത് മുതൽ കുഞ്ഞിന് എന്ത് പേരിടുമെന്ന സംശയത്തിലായിരുന്നു ആരാധകർ. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേര് ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബന്‍ എന്ന് പേരിട്ടത്. അതേ ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്ന് കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് താരം തന്റെ മകൻ്റെ പേര് വെളിപ്പെടുത്തി. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന്റെ പേര്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്.

View post on Instagram