മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്', അപ്പു ഭട്ടതിരിയുടെ 'നിഴല്‍', അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ മറ്റ് പ്രോജക്ടുകള്‍. 

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. 'അറിയിപ്പ്' എന്നാണ് ചിത്രത്തിന്റെ പേര്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'അറിയിപ്പ്'. ഷെബിന്‍ ബക്കറും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും നിര്‍മ്മാണ പങ്കാളിയാകുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിം​ഗ് 2021 ജൂണില്‍ ആരംഭിക്കും. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' എന്ന സിനിമയുടെ രചനയും ക്യാമറയും എഡിറ്റിംഗും മഹേഷ് നാരായണനാണ്.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്', അപ്പു ഭട്ടതിരിയുടെ 'നിഴല്‍', അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ മറ്റ് പ്രോജക്ടുകള്‍.