നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചൻ ജീവൻ പകർന്നിരിക്കുന്നത്.

ന്ത്യയൊട്ടാകെ തീവണ്ടി യാത്രയിൽ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. മലയാളികൾക്കും ഇപ്പോൾ വന്ദേഭാരതിൻ്റെ സേവനങ്ങൾ ലഭ്യമാണ്. ഈ അവസരത്തിൽ മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കണ്ണൂർ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതിൽ യാത്ര ചെയ്തത്. കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചൻ കൊച്ചിക്ക് പുറപ്പെട്ടത്. തൻ്റെ പുതിയ ചിത്രമായ ചാവേറിൻ്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്കാണ് ചാക്കോച്ചൻ കൊച്ചിയിൽ എത്തുന്നത്. ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഒക്ടോബർ അഞ്ചിന് തീയറ്ററുകളിൽ എത്തും.

ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ ചാക്കോച്ചൻ എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും നായകന്മാരാണ്. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിങ്ങനെ തന്റെ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകളെ വെറുതെയാക്കില്ല എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ട്രെയ്‌ലർ നൽകുന്ന ഉറപ്പും. 

ബോക്സ് ഓഫീസ് തൂക്കിയടി; കോടികള്‍ വാരിക്കൂട്ടി കേരള 'പടത്തലവൻ', കണ്ണൂര്‍ സ്ക്വാഡ് ആഗോള കളക്ഷന്‍

വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചൻ ജീവൻ പകർന്നിരിക്കുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..