രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സംസ്ഥാനത്തെ ജിമ്മുകളും ബ്യൂട്ടിപാര്‍ലറുകളും അടച്ചിരുന്നു. സിനിമാ ചിത്രീകരണവും നിര്‍ത്തിവച്ചതോടെ ദിവസങ്ങളായി വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ വഴിയില്ലാതിരിക്കുകയാണ് സിനിമാതാരങ്ങളും. വര്‍ക്ക് ഔട്ട് ചെയ്യാന്‍ മറ്റ് വഴിയില്ലാതെ ഫഌറ്റിലെ സ്‌റ്റെപ്പുകയള്‍ കയറിയുമിറങ്ങിയുമാണ് ചില താരങ്ങള്‍ ശരീരം സംരക്ഷിക്കുന്നത്. 

കഴിഞ്ഞ ദിവസം നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ വര്‍ക്ക് ഔട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കോണിപ്പടികള്‍ കയറി കിലോമീറ്ററുകള്‍ നടന്നുവെന്ന് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നാണ് ആരാധകര്‍ ഒറ്റ സ്വരത്തില്‍ ചോദിക്കുന്നത്. ചാക്കോച്ചന് ലിഫ്റ്റ് പുല്ലാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.