കെനിയയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.
സമീപകാലത്ത് വേറിട്ട വേഷങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. സാമൂഹ്യമാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. സിനിമ മാത്രമല്ല തന്റെ വ്യക്തിപരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുണ്ട്. കുഞ്ചാക്കോ ബോബൻ പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ചെറു ഫ്ലൈറ്റില്‍ നിന്നുകൊണ്ട് വൈറ്റില വൈറ്റില എന്നു കുഞ്ചാക്കോ ബോബൻ വിളിച്ചുപറയുന്നതും കേള്‍ക്കാം. മാസൈ മാര ടു വൈറ്റില റൂട്ട് എന്നാണ് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതയിരിക്കുന്നതും. 'ഇരവി'ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്ലൈറ്റ് കണ്ടക്ടറായി പ്രമൊഷൻ കിട്ടിയപ്പോള്‍ എന്നും എഴുതിയിരിക്കുന്നു.
മലയാളത്തിലെ ഹിറ്റ് ചിത്രമായ 'ഓര്‍ഡിനറി'യില്‍ കുഞ്ചാക്കോ ബോബൻ ചെയ്‍ത കഥാപാത്രമാണ് 'ഇരവി'. ബസ് കണ്ടക്ടറായിട്ടായിരുന്നു ചിത്രത്തില്‍ 'ഇരവി'. കുഞ്ചാക്കോ ബോബന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് 'ഇരവി'. ചിത്രത്തിന്റെ സംവിധായകൻ സുഗീതിനെയും വീഡിയോയ്‍ക്ക് കുഞ്ചാക്കോ ബോബൻ ടാഗ് ചെയ്‍തിട്ടുണ്ട്.
'ഒറ്റ്' എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ കുറിച്ച് മികച്ച പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രത്യേകിച്ചും കുഞ്ചാക്കോ ബോബന്റെ ആക്ഷൻ പ്രകടനം. ചാക്കോച്ചൻ ഇന്നുവരെ ചെയ്‍തിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ എന്നാൽ അത്യന്തം മാസ് ആയി അരവിന്ദ് സ്വാമിയും ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള എണ്ണം പറഞ്ഞ ഗ്യാങ്ങ്സ്റ്റർ ഒരു ചിത്രങ്ങളിൽ ഒന്നായി ഇതിനെ കാണാം. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നുണ്ട്. വിഷ്വലി വളരെ രസകരമായ ഒരു റോഡ് ത്രില്ലർ മൂവി കൂടിയാണിത്. തന്റെ ആദ്യ ചിത്രമായ 'തീവണ്ടി'ക്ക് ശേഷം വീണ്ടും ആഗസ്റ്റ് സിനിമാസുമായി ചേർന്ന് ഒരു ഹിറ്റ് ചിത്രമൊരുക്കുന്നതിൽ സംവിധായകൻ ഫെലിനി വിജയിച്ചെന്നു പറയാം. എന്തായാലും ഓണച്ചിത്രങ്ങളിൽ ഒരു മാസ് ത്രില്ലർ എന്ന നിലയിൽ 'ഒറ്റ്' മുന്നിൽ തന്നെയാണ്.
