ഹിമാലയന്‍ താഴ്‌വരകളിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം. പൂമരത്തിലെ നായിക നീത പിള്ളയാണ് പുതിയ ചിത്രത്തിലും നായിക. പുതുമുഖം ജിജി സ്‌കറിയ നായകനും. 

കാളിദാസ് ജയറാം നായകനായ 'പൂമര'ത്തിന് ശേഷം പുതിയ ചിത്രവുമായി എബ്രിഡ് ഷൈന്‍. ആക്ഷന് പ്രാധാന്യമുള്ള സിനിമയ്ക്ക് 'ദി കുങ്ഫു മാസ്റ്റര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ഫിസ്റ്റ് ഫൈറ്റ് (മുഷ്ടിയുദ്ധം) ചിത്രമാണ് കുങ്ഫു മാസ്റ്ററെന്ന് എബ്രിഡ് ഷൈന്‍ മനോരമയോട് പറഞ്ഞു.

ഹിമാലയന്‍ താഴ്‌വരകളിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം. പൂമരത്തിലെ നായിക നീത പിള്ളയാണ് പുതിയ ചിത്രത്തിലും നായിക. പുതുമുഖം ജിജി സ്‌കറിയ നായകനും. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫുള്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറം നിര്‍മ്മിക്കുന്ന ചിത്രം ജനുവരിയില്‍ തീയേറ്ററുകളിലെത്തും.