പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്‍റെ നിര്‍മ്മാണ സംരംഭം

ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു. ഹരിശ്രീ അശോകൻ, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് എലിയാ, സുധീർ പറവൂർ, ശരത്ത്, പ്രശാന്ത് അലക്സാണ്ടർ, ഉണ്ണി രാജാ, അൽത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യൻ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, എഡിറ്റിംഗ് മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്യംനാഥക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, വിഎഫ്എക്‌സ് പ്രോമിസ്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. പിആർഒ എ എസ് ദിനേശ്, ശബരി.

ALSO READ : നായകന്‍ പൃഥ്വിരാജ്, സംവിധാനം ജീത്തു ജോസഫ്; 'മെമ്മറീസ്' ടീം വീണ്ടും

View post on Instagram