സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കൂതറ' പുറത്തിറങ്ങി അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ശ്രീനാഥ് പുതിയ ചിത്രവുമായി വരുന്നത്.
ആധാരമായ കേസ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ദുരൂഹത അവശേഷിപ്പിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്ന 'കുറുപ്പി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം 'സെക്കന്റ് ഷോ'യുടെ സംവിധായകനായിരുന്ന ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം. കോട്ടും കൂളിംഗ് ഗ്ലാസുമുള്‍പ്പെടെ വിന്റേജ് ലുക്കിലാണ് പോസ്റ്ററില്‍ ദുല്‍ഖര്‍.
വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ കഥ ജിതിന്‍ കെ ജോസിന്റേതാണ്. തിരക്കഥയും സംഭാഷണവും ഡാനിയേല്‍ സായൂജ് നായര്‍, കെ എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്ന്. ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിംഗ് വിവേക് ഹര്‍ഷനും. സംഗീതം സുഷിന്‍ ശ്യാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍. പിആര്‍ഒ ആതിര ദില്‍ജിത്ത്.
സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കൂതറ' പുറത്തിറങ്ങി അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ശ്രീനാഥ് പുതിയ ചിത്രവുമായി വരുന്നത്.